യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ യു.എ.ഇ. പ്രസിഡണ്ട്് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനും സംഘത്തിനും ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് .
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ അമീറീ ടെര്‍മിനലില്‍ വന്നിറങ്ങിയ യു.എ.ഇ. പ്രസിഡഡിനേയും സംഘത്തേയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി തുടങ്ങി നിരവധി ശൈഖുമാരും പ്രമുഖരും സ്വീകരണത്തില്‍ പങ്കെടുത്തു.
യു.എ. ഇ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ് നൂന്‍ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ് യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ് യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ് നൂന്‍ തുടങ്ങിയവര്‍ യു.എ. ഇ. പ്രസിഡണ്ടിനെ അനുഗമിക്കുന്നുണ്ട്.
ഖത്തര്‍ യു.എ. ഇ. ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതിന്റെ സൂചനയാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമീരീ ദീവാനില്‍ ഖത്തര്‍ അമീറും യു.എ. ഇ. പ്രസിഡണ്ടും ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി.