ഫിഫ ലോകകപ്പിനെത്തിയ ബോളിവുഡ് താരങ്ങളെ വരവേറ്റ് ആരാധകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പിനായി നിരവധി ബോളിവുഡ് താരങ്ങളാണ് ദോഹയിലെത്തിയത്. കഴിഞ്ഞ ദിവസം അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമിഫൈനല്‍ പോരാട്ടത്തിനായി ഖത്തറില്‍ എത്തിയ ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറിനേയും ആരാധകര്‍ വരവേറ്റതിന്റെ ഫോട്ടോകള്‍ സാമൂബൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ് .
ഫിഫ 2022 ലോകകപ്പ് സെമിഫൈനലില്‍ പപ്പയോടൊപ്പ രസകരമായ സമയം ചിലവഴിക്കാനും അര്‍ജന്റീന ക്രൊയേഷ്യയെ തോല്‍പ്പിക്കുന്നതും മെസ്സി ഇതിഹാസമായത് കാണാന്‍ കഴിഞ്ഞതുമൊക്കെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിരുന്നുവെന്ന് ‘ അനന്യ പാണ്ഡെ ട്വീറ്റ് ചെയ്തു.
സ്റ്റേഡിയത്തില്‍ നിന്നുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നടി തന്റെ ഇന്‍സ്റ്റാഗ്രാമിലും എത്തി. ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിനെ സ്റ്റേഡിയത്തില്‍ കണ്ടുകൊണ്ടുള്ള ഒരു ഫാന്‍-ഗേള്‍ നിമിഷ വീഡിയോ അവര്‍ പങ്കിട്ടു.
ഫിഫ ലോകകപ്പിനെത്തിയ ബോളിവുഡ് താരങ്ങളെ വരവേറ്റാണ് ആരാധകര്‍ തങ്ങളുടെ സന്തോഷം പങ്കുവെച്ചത്. ഫോട്ടോകളെടുത്തും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചും ആരാധകര്‍ കൂടിക്കാഴ്ചകള്‍ ആഘോഷമാക്കി