Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ലോകക്കപ്പ് വളണ്ടിയര്‍മാരായ മലയാളി വനിതകളെ ആദരിക്കുന്നു

 

അമാനുല്ല വടക്കാങ്ങര

ദോഹ:ഫിഫ ലോകക്കപ്പില്‍ വളണ്ടിയര്‍ സേവനം ചെയ്ത മലയാളി വനിതകളെ നടുമുറ്റം ഖത്തര്‍ ആദരിക്കുന്നു.അബൂ ഹമൂറിലെ ഐ സി സി അശോക ഹാളില്‍ വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന ‘സല്യൂട്ട് ഹെര്‍’ എന്ന പരിപാടിയിലാണ് മുന്നൂറിലധികം വരുന്ന മലയാളി വനിതകളെ നടുമുറ്റം ആദരിക്കുന്നത്.

ലോകക്കപ്പിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ വളണ്ടിയര്‍ സേവനമനുഷ്ഠിച്ചവരില്‍ നിന്ന് നേരത്തെ രജിസ്‌ട്രേഷന്‍ സ്വീകരിച്ചിരുന്നു.ഇതുവഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മുന്നൂറിലധികം പേര്‍ക്കാണ് ആദരമൊരുക്കുന്നത്.
പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

 

Related Articles

Back to top button