ബലൂണ്‍ ഫെസ്റ്റിവല്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്തെ ടൂറിസം കലണ്ടറിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടികളിലൊന്നായ ബലൂണ്‍ ഫെസ്റ്റിവല്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ഫെസ്റ്റിവലിന്റെ വേദിയായ പഴയ ദോഹ തുറമുഖത്തേക്ക് എളുപ്പത്തിലുള്ള പ്രവേശനം ഉറപ്പാക്കാന്‍ ഗതാഗത മന്ത്രാലയം പൊതുഗതാഗത ക്രമീകരണം ആരംഭിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50-ലധികം ഹോട്ട് എയര്‍ ബലൂണുകള്‍ ഫെസ്റ്റിവലില്‍ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സന്ദര്‍ശകര്‍ക്ക് ടെതര്‍ ചെയ്ത ബലൂണ്‍ ഫൈറ്റുകള്‍, ഫുഡ് ട്രക്കുകള്‍, ലൈവ് മ്യൂസിക്, വൈബ്രന്റ് നൈറ്റ്‌ഗ്ലോ ഷോകേസ് എന്നിവ ആസ്വദിക്കാനാകും. 4 മണിക്ക് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ രാത്രി 10 മണി വരെ തുടരും.
2023 ജനുവരി 28 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ എത്തിച്ചേരാന്‍, കര്‍വാ ബസ് 831 ലഭ്യമാക്കിയിട്ടുണ്ട്, അതുപയോഗിച്ച് യാത്രക്കാര്‍ക്ക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്ന് കുറച്ച് മിനിറ്റ് നടന്ന് ഓപ്പറ ബസ് സ്റ്റോപ്പില്‍ ഇറങ്ങാം.
ദോഹ മെട്രോയാണ് ഏറ്റവും ഇഷ്ടപ്പെട്ട ഗതാഗത മാര്‍ഗ്ഗമെങ്കില്‍, തുറമുഖത്ത് നിന്ന് ഏകദേശം 30 മിനിറ്റ് നടന്നാല്‍ ഗോള്‍ഡ് ലൈനിലെ സൂഖ് വാഖിഫ് മെട്രോ സ്റ്റേഷനിലെത്താം. കര്‍വ ടാക്‌സിയോ മറ്റ് റൈഡ്-ഷെയറിംഗ് സേവനങ്ങളോ ഉപയോഗിച്ച് പഴയ ദോഹ തുറമുഖത്ത് നേരിട്ട് ഇറങ്ങുകയും ചെയ്യാം.
ഫെസ്റ്റിവലില്‍, പൊതുജനങ്ങള്‍ക്ക് 499 റിയാലിന് ഒരു ഹോട്ട് എയര്‍ ബലൂണ്‍ ഫ്‌ലൈറ്റ് പ്രയോജനപ്പെടുത്താം, അത് ഫെസ്റ്റിവലിന്റെ വെബ്സൈറ്റായ qatarballoonfestival.com വഴിയോ ഫെസ്റ്റിവലിന്റെ എക്സ്‌ക്ലൂസീവ് പങ്കാളിയായ asfary.com വഴിയോ വാങ്ങാം.
10 ദിവസത്തെ ഉത്സവത്തില്‍ പ്രതിദിനം 4,000 മുതല്‍ 5,000 വരെ ആളുകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ