സ്വദേശികളും വിദേശികളും ഓണ്‍ ലൈനായി ഹെല്‍ത്ത് കാര്‍ഡ് പുതുക്കണം; ചികില്‍സ ഉറപ്പിക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് വേണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. നിലവിലെ കോവിഡ് പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ കണക്കിലെടുത്ത്, എല്ലാ സ്വദേശികളും വിദേശികളും ഓണ്‍ലൈനായി ഹെല്‍ത്ത് കാര്‍ഡ് പുതുക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടു. ഹുകൂമിയുടെ സൈറ്റിലൂടെ 24 മണിക്കൂറും ഓണ്‍ലൈനായി പുതുക്കാം.
ഹെല്‍ത്ത് കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട് വരുന്നതും കടലാസുകള്‍ കൈമാറുന്നതും സൃഷ്ടിച്ചേക്കാവുന്ന ആരോഗ്യ പ്രതിസന്ധി കണക്കിലെടുത്ത് ഓരോരുത്തരും തങ്ങളുടേയും കുടുംബത്തിന്റേയും കാര്‍ഡുകള്‍ ഓണ്‍ലൈനായി പുതുക്കുന്നത് എല്ലാവരുടേയും സംരക്ഷണത്തിനും സുരക്ഷയ്ക്കും സഹായകമാകും.
ഹെല്‍ത്ത് കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിശദാശങ്ങള്‍ ആവശ്യമെങ്കില്‍ 16060 എന്ന നമ്പറില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ നെസ്മഅക്കിനെ ബന്ധപ്പെടാമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.
ഹെല്‍ത്ത് കാര്‍ഡ് പുതുക്കുവാന്‍ താഴെകാണുന്ന ലിങ്ക് ഉപയോഗിക്കുക
https://portal.www.gov.qa/wps/portal/services/renewHealthCardPortal