നമ്മുടെ ഭൂമി ,നമ്മുടെ പൈതൃകം; ഖത്തര്‍ പരിസ്ഥിതി ദിനത്തില്‍ അലി അല്‍ ഹന്‍സാബിനൊപ്പം മരം നട്ട് മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ അലി അല്‍ ഹന്‍സാബിന്റെ കീഴിലെ പൈതൃക സസ്യ തോട്ടത്തില്‍ മരം നട്ട് മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് ഖത്തര്‍ പരിസ്ഥതി ദിനം ആചരിച്ചു. തുടര്‍ച്ചയായി മൂന്നാമത് തവണയാണ് മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് അലി അല്‍ ഹന്‍സാബിനൊപ്പം മരം നട്ടും സംരക്ഷിച്ചും പരിസ്ഥിതി ദിനം വ്യത്യസ്തമാക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് നട്ട മരങ്ങള്‍ ഇന്ന് ഫലദായകങ്ങളായി തുടങ്ങിയിട്ടുണ്ട്. മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന പത്തിന പരിപാടിയുടെ ഭാഗമായി കൂടിയാണ് ഈ വര്‍ഷത്തെ പരിപാടി.
പ്രകൃതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അലി അല്‍ ഹന്‍സാബിനെ മൈന്റ് ട്യൂണ്‍ എക്കോ വേവ്‌സ് മൊമൊന്റോ നല്‍കി ആദരിച്ചു.
മൈന്റ് ട്യൂണ്‍ ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട്, ലോക കേരളാ സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ജാഫര്‍ മുര്‍ച്ചാണ്ടി,മുത്തലിബ് മട്ടന്നൂര്‍, ഷമീര്‍ തലയാട്,അബ്ദുള്ള വി.പി എന്നിവര്‍ സംസാരിച്ചു.
ഖത്തറില്‍ വളരുന്ന പൈതൃക മരങ്ങള്‍, ചെടികള്‍, വിവിധ പുഷ്പങ്ങള്‍ എന്നിവയാണ് ഹന്‍സാബിന്റെ തോട്ടത്തിന്റെ സവിശേഷത.