Breaking News

ഹയ്യാ പ്‌ളാറ്റ് ഫോമില്‍ വീണ്ടും ബന്ധുക്കളേയും സുഹൃത്തുക്കളേയും ചേര്‍ക്കാന്‍ അവസരം

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പ് സമയത്ത് ഹയ്യാ പ്‌ളാറ്റ് ഫോമില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചേര്‍ത്തിരുന്നവര്‍ക്ക് പുതുതായി ബന്ധുക്കളേയും സുഹൃത്തുക്കളേയും ചേര്‍ക്കാന്‍ അവസരം . ഹയ്യാ കാര്‍ഡുടമകള്‍ക്ക് 2024 വരെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച പശ്ചാത്തലത്തില്‍ ഏറെ പ്രധാനമായ തീരുമാനമാണിത്. സ്വന്തം പേരില്‍ വീട് വാടകക്കെടുത്തവര്‍ക്ക് 10 പേരെ വരെ അതിഥികളായി ചേര്‍ക്കാം.

കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പിനിടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആതിഥേയത്വം വഹിച്ച ഖത്തര്‍ നിവാസികള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത അതിഥികളുടെ പട്ടിക പുനഃസജ്ജമാക്കിയതായി ഹയ്യ പ്ലാറ്റ്ഫോമില്‍ നിന്ന് ഇമെയില്‍ ലഭിച്ചു.രജിസ്റ്റര്‍ ചെയ്ത പ്രോപ്പര്‍ട്ടിക്ക് കീഴില്‍ താമസക്കാര്‍ക്ക് ഇപ്പോള്‍ പുതിയ അതിഥികളെ ചേര്‍ക്കാന്‍ കഴിയുമെന്ന് മെയില്‍ വ്യക്തമാക്കുന്നു.

മലയാളി സാമൂഹ്യ പ്രവര്‍ത്തകനായ അബ്ദുല്ല പൊയില്‍ ഇങ്ങനെയൊരു ഇമെയില്‍ വന്നതായും തന്റെ ഹയ്യ പ്ലാറ്റ്ഫോമിലെ നേരത്തെയുണ്ടായിരുന്ന അതിഥികളുടെ പട്ടിക നീക്കം ചെയ്തതായും സ്ഥിരീകരിച്ചു. ‘ലോകകപ്പ് സമയത്ത് സന്ദര്‍ശിച്ച എന്റെ ബന്ധുക്കളുടെ വിശദാംശങ്ങളാണ് പ്ലാറ്റ്ഫോമില്‍ നിന്നും നീക്കിയത്. അവര്‍ ഒരിക്കല്‍ കൂടി അവരുടെ ഹയ്യ അപേക്ഷയില്‍ ഖത്തറിലേക്ക് വരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ രണ്ടാമതും പേര് ചേര്‍ക്കേണ്ടിവരും. അദ്ദേഹം പറഞ്ഞു.

ലോകകപ്പിനിടെ ഖത്തര്‍ സന്ദര്‍ശിച്ച കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഹയ്യ ആപ്ലിക്കേഷന്‍ നില ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇമെയിലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ പുനഃസജ്ജീകരണത്തിന്റെ ഫലമായി, എല്ലാ സന്ദര്‍ശകരും വീണ്ടും അവരുടെ താമസ സൗകര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും രാജ്യത്തേക്ക് വരുന്നതിന് മുമ്പ് ഹോസ്റ്റ് ഫാമിലി ആന്‍ഡ് ഫ്രണ്ട്സ്, ഹോട്ടല്‍ ബുക്കിംഗ് അല്ലെങ്കില്‍ മറ്റ് താമസ ബുക്കിംഗ് പ്ലാറ്റ്ഫോമുകള്‍ എന്നിവ പോലുള്ള ഖത്തറിന്റെ അംഗീകൃത താമസ രീതികളില്‍ ഒന്ന് തിരഞ്ഞെടുക്കുകയും വേണം.

 

Related Articles

Back to top button
error: Content is protected !!