Archived Articles
ഫിഫ അവാര്‍ഡുകള്‍ വാരിക്കൂട്ടി അര്‍ജന്റീന
അമാനുല്ല വടക്കാങ്ങര
ദോഹ. പാരീസില്‍ നടന്ന 2022 ലെ ഫിഫ അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി അര്‍ജന്റീന . മികച്ച കളിക്കാരനായി മെസ്സി തെരഞ്ഞെടുക്കപ്പെട്ടതിന് പുറമേ ദേശീയ ടീം കോച്ച് ലയണല്‍ സ്കലോനി 2022 ലെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു, ലോകകപ്പ് ജേതാവായ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് മികച്ച ഗോള്‍കീപ്പര്‍ എന്ന ബഹുമതിയും സ്വന്തമാക്കി.
തങ്ങളുടെ ടീമിന്റെ ആത്യന്തിക വിജയകരമായ ഫിഫ ലോകകപ്പ് കാമ്പെയ്നിന് അവിശ്വസനീയമായ പിന്തുണ നല്‍കുന്നതിനായി ശ്രദ്ധേയമായ എണ്ണത്തില്‍ ഖത്തറിലേക്ക് യാത്ര ചെയ്ത അര്‍ജന്റീനിയന്‍ ദേശീയ ടീം ആരാധകര്‍ മികച്ച ഫിഫ പാന്‍ അവാര്‍ഡും നേടി.