Breaking News
സമ്മറില്‍ പത്ത് വിദേശ നഗരങ്ങളിലേക്ക് കൂടി പറക്കാനൊരുങ്ങി ഫ്ളൈ നാസ്
അമാനുല്ല വടക്കാങ്ങര
ദോഹ. സൗദി വിമാന കമ്പനിയും ഗള്‍ഫിലെ മികച്ച ബജറ്റ് എയര്‍ലൈനുമായ ഫ്ളൈ നാസ് സമ്മറില്‍ പത്ത് വിദേശ നഗരങ്ങളിലേക്ക് കൂടി പറക്കാനൊരുങ്ങുന്നു. 2023 ജൂണ്‍ മുതലാണ് ഫ്ളൈ നാസ് യൂറോേപ്പിലേയും ഏഷ്യയിലേയും പത്ത് നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുക. മാല് ദീപ്സ്, അര്‍മേനിയിലെ യെരിവാന്, തുര്‍ക്കിയിലെ അന്റാക്യൂ, മോണ്ടിനോഗ്രോയിലെ ടിവാറ്റ് എന്നിവിടങ്ങളിലേക്ക് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നാണ് ഫ്ളൈ നാസ് നേരിട്ട് സര്‍വീസ് നടത്തുക. ഒമാനിലെ സലാല,തുര്‍ക്കിയിലെ ഇസ്തംബൂള്‍, ട്രാബ്സോണ്‍, അല്‍ബേനിയയുടെ തലസ്ഥാനമായ ടിരാന എന്നിവിടങ്ങളിലേക്ക് ദമാമില്‍ നിന്നും സലാലയിലേക്കും തുര്‍ക്കിയിലെ ബോഡ്രമിലേക്കും ജിദ്ധയില്‍ നിന്നുമാണ് സര്‍വീസ് ആരംഭിക്കുക.