ക്യൂമാസ്സിന് പുതിയ നേതൃത്വം
ദോഹ. ഖത്തറിലെ മാഹിക്കാരുടെ കലാ കായിക സാംസ്‌കാരിക മായ ഉന്നമനം ലക്ഷ്യമാക്കിക്കൊണ്ട് 2008 ല്‍ ആരംഭിച്ച ഖത്തര്‍ മാഹി സൗഹൃദ സംഗമം വരുന്ന രണ്ട് വര്‍ഷത്തേക്കുള്ള (202324) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഐ.സി.സി മുംബൈ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് ക്യുമാസിന്റെ ഫൗണ്ടര്‍ പ്രസിഡന്റ് എം.പി സലീം നിയന്ത്രിച്ചു.
പ്രസിഡന്റ്: മുബാറക്ക് അബ്ദുല്‍ അഹദ് ജനറല്‍ സിക്രട്ടറി: ആഷിക്ക് മാഹി ട്രഷറര്‍: സുഹൈല്‍ മനോളി എന്നിവരെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്: റിജാല്‍ കിടാരന്‍, സിക്രട്ടറി: റിസ്വാന്‍, ജോ:ട്രഷറര്‍ : സിബീഷ്, കള്‍ച്ചറല്‍ സിക്രട്ടറി: വാഹിദ് നെല്ലിയോട്ടില്‍, അസിസ്റ്റന്റ് കള്‍ച്ചറല്‍ സിക്രട്ടറി: റിലോവ്
സ്‌പോര്‍ട്ട്‌സ് സിക്രട്ടറി: റഫാത്ത്., അസി:സ്‌പോര്‍ട്‌സ് സിക്രട്ടറി: ഡോക്ടര്‍ വസീം അന്‍സാര്‍, പി ആര്‍ ഒ : ഫൈസല്‍ കണ്ടോത്ത്, അസി: പി ആര്‍ ഒ: ഫഹദ്
ഓഡിറ്റര്‍ : ഷാജഹാന്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍
ഉപദേശക സമിതി: ഉല്ലാസ് കായക്കണ്ടി, അനീസ് ഹനീഫ്, ഫൈസല്‍ കിടാരന്‍ എന്നിവരെയും, രക്ഷാധികാരിയായി എം.പി സലീമിനെയും തിരഞ്ഞെടുത്തു.