ക്യുടീം പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം
ദോഹ: ഖത്തറിലെ തിരൂര്‍ താലുക്ക് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ക്യുടീം വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഭാരവാഹിതെരെഞ്ഞെടുപ്പും നുഐജയിലെ ഇന്‍സ്പയര്‍ ഹാളില്‍ വെച്ച് നടന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്ത പരിപാടി സംഘാടന മികവ് കൊണ്ടും പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമായി .
2023-24 വര്‍ഷത്തേക്കുള്ള എസ്ക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ഉമ്മെര്സാദിക് ,അബ്ദു റഹ്മാന് എന്നിവര്‍ നേതൃത്വം നല്കി .
പ്രസിഡന്റായി ജഹ്ഫര്‍ഖാന്‍,ജനറല്‍ സെക്രട്ടറി അമീന് അന്നാര, ട്രഷറര്‍ ഇസ്മായില്‍ വള്ളിയേങ്ങല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു .
ഇസ്മായില്‍ കുറുമ്പടി ,നബ്ഷ മുജീബ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും
ഷംല ജഹ്ഫര്‍ ,സാബിക് അബ്ദുള്ള ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു .
വകുപ്പ് കണ്‍വീനര്‍മാരായി
നൗഫല്‍ എംപി (സ്പോര്‍ട്സ്),ഉമ്മര്‍ കുട്ടി (സോഷ്യല്‍ മീഡിയ),
നൗഫിറ ഹുസൈന് (വിമണ്‍ എംപവര്‍മെന്റ്)എന്നിവരെയും തെരെഞ്ഞെടുത്തു .
സുഹൈല്‍ എം വി ,അനീഷ് പി കെ ,ആരതി കെ ,മുത്തു ഐ സി ആര് സി ,നൗഷാദ് ബാബു ,അഫ്സല് വി പി ,മുഹമ്മദ് സഫ്വാന് ,ബിജേഷ് കെ പി എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍,
ക്വിസ് കോംപറ്റീഷന്‍, കുട്ടികളുടെ കലാ മത്സരങ്ങള്‍ എന്നിവ സംഗമത്തിനു കൊഴുപ്പേകി,
അമീന് അന്നാര, ജഹ്ഫര്‍ഖാന്‍, ഇസ്മായില്‍ കുറുമ്പടി, നൗഫല്‍ എംപി,മുത്തു ഐ സി ആര് സി, നൗഷാദ് ബാബു, ബിജേഷ്, ആരതി എന്നിവര്‍ നേതൃത്ത്വം നല്കിയ സംഗമത്തിനു ഇസ്മായില്‍ വള്ളിയേങ്ങല്‍ നന്ദി പറഞ്ഞു.