ഖത്തറില്‍ ഇന്ന് മുതല്‍ അടുത്ത ആഴ്ച ആരംഭം വരെ മഴയ്ക്ക് സാധ്യത

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വ്യാഴാഴ്ച മുതല്‍ അടുത്ത ആഴ്ച ആരംഭം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചന പ്രകാരം, മെയ് 18 വ്യാഴാഴ്ച മുതല്‍ അടുത്ത ആഴ്ച ആരംഭം വരെ മേഘങ്ങളുടെ അളവ് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. വ്യത്യസ്ത തീവ്രതയോടെയുള്ല മഴയ്ക്ക് സാധ്യതയുണ്ട്.