ഖത്തറില്‍ ഉപയോഗിച്ച വാഹനങ്ങളുടെ ഡിമാന്‍ഡ് ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഉപയോഗിച്ച വാഹനങ്ങളുടെ ഡിമാന്‍ഡ് ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട് . റമദാനിന് ശേഷം ഉപയോഗിച്ച വാഹനങ്ങളുടെ ഡിമാന്‍ഡ് ഏകദേശം 40% കുറഞ്ഞുവെന്ന് പ്രാദേശിക അറബിക് ദിനപത്രമായ അര്‍ റായ, നിരവധി ഡീലര്‍മാരെയും വ്യാപാരികളെയും ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
വിപണിയിലെ മാന്ദ്യം ഉപയോഗിച്ച വാഹനങ്ങളുടെ വില ഏകദേശം 20% കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്, വില്‍പ്പനയിലെ മാന്ദ്യം തുടര്‍ന്നാല്‍ ഇനിയും കുറയും.
ഉപയോഗിച്ച വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കുറയാനുള്ള കാരണങ്ങളില്‍ ബാങ്ക് വായ്പകളുടെ ഉയര്‍ന്ന പലിശനിരക്കും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിപണിയില്‍ എത്തിയ ചൈനീസ് കാറുകളുടെ വിവിധ പ്രമോഷന്‍ ഓഫറുകളും ഉള്‍പ്പെടുന്നു.
ചില ചൈനീസ് ബ്രാന്‍ഡുകള്‍ ഇന്‍-ഹൗസ് ഫിനാന്‍സ് ഓപ്ഷനുകള്‍ക്കൊപ്പം ഏഴ് വര്‍ഷം വരെ വാറന്റി നല്‍കുന്നു, കൂടാതെ അത്യാധുനിക ഓപ്ഷനുകള്‍ക്ക് പുറമേ യൂറോപ്പ്, ഏഷ്യ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓട്ടോ ബ്രാന്‍ഡുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയും നല്‍കുന്നു.