സൈബര്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ആഭ്യന്തര മന്ത്രാലയം ആഹ്വാനം
ദോഹ: വിവിധ തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്നും സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പൗരന്മാര്ക്കും താമസക്കാര്‍ക്കുമായി ആഭ്യന്തര മന്ത്രാലയം വിവിധ സുരക്ഷാ നടപടികള്‍ പുറപ്പെടുവിച്ചു.
സൈബര്‍ ഭീഷണി സൂചിപ്പിക്കുന്ന നിരവധി സൂചനകള്‍ മന്ത്രാലയം അതിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ കുറിച്ചു.
അനധികൃത ലോഗിനുകള്‍ പോലുള്ള വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ ആപ്ലിക്കേഷനുകള്‍ക്കുള്ളില്‍ നടക്കാം. പതിവിലും വേഗത്തില്‍ ബാറ്ററി തീര്‍ന്നേക്കാമെന്നും . ഇത് സൈബര്‍ ഹാക്ക് പ്രവര്‍ത്തനത്തിന്റെ സൂചന നല്കുന്നു.
അപകടസാധ്യത കാണിക്കുന്ന മറ്റൊരു അടയാളം, ഉപയോഗത്തിലിരിക്കുമ്പോള്‍ ഉപകരണത്തിന്റെ പ്രകടനം പെട്ടെന്ന് കുറയുന്നതാണ്.
കാര്യമായ ഉപയോഗമില്ലാതെ, ഒരു കാരണവുമില്ലാതെ ഉപകരണം അമിതമായി ചൂടാകുമ്പോള്‍ ഉണ്ടാകുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് വ്യക്തികള്‍ അറിഞ്ഞിരിക്കണം.
ഉപഭോക്താവിന്റെ അനുമതിയില്ലാതെ ഉപകരണത്തിന്റെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമ്പോഴും സൈബര്‍ ഹാക്കുകള്‍ സംഭവിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.