യുണീഖ് പുതിയ നേതൃത്വം സ്ഥാനമേറ്റെടുത്തു
ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്സിംഗ് സംഘടന യുണീഖിന്റെ 2023-2025 ടേമിലേക്കുള്ള പുതിയ നേതൃത്വം സ്ഥാനമേറ്റെടുത്തു. തുമാമയിലെ ഐ ഐ സി സി കാഞ്ചാനി ഹാളില്‍ നടന്ന ചടങ്ങിലാണ് പുതിയ ടീം ഉത്തരവാദിത്തമേറ്റെടുത്തത്.
ചടങ്ങില്‍ മുഖ്യാതിഥികളായി ഐബിപിസി പ്രസിഡന്റ് ജാഫര്‍ സാദിക്ക്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്, ഐ എസ് സി സെക്രട്ടറി നിഹാദ് അലി എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
ഇന്ത്യന്‍ ഫാര്‍മസി അസോസിയേഷന് പ്രധിനിധി അഷ്റഫ് വെല്‍ കെയര്‍, കെഎംസിസി പ്രസിഡന്റ് ഡോക്ടര്‍ അബ്ദുസമദ്, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ,ഡോക്ടര്‍ അന്‍വര്‍ ഐഡിസി,ഹുസൈന് ഇന്ത്യന്‍ ഫിസിയോതെറാപ്പി ഫോറം, സംസ്കൃതി പ്രതിനിധി സുനില്‍, ഐ സി ബി ഫ് സെക്രട്ടറി ബോബന് വര്‍ക്കി, കേരള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ സുധീര്‍ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രസിഡന്റ് ലുത്ഫി കലമ്പന്‍, സെക്രട്ടറി ബിന്ദു ലിന്സണ്, ട്രഷറര്‍ ദിലീഷ് ഭാര്ഗവന് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ചുമതല എറ്റെടുത്തു.
ഖത്തറിലെ പ്രധാന സംഘടനാ പ്രതിനിധികള്‍, അപക്സ് ബോഡി നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ യുണീഖിന്റെ പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു, ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി യുടെ ക്ഷേമത്തിനായി ഒരേ മനസോടെ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും , നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായും, നഴ്സിംഗ് എന്ന പ്രൊഫഷന്റെ പവിത്രതയും അഭിമാനവും കാത്തു സൂക്ഷിച്ചു കൊണ്ട് ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ മുറുകെപിടിച്ചും, ഉറച്ച നിലപാടുകളുമായി യുണീഖ് എന്നും മുന്നില്‍ ഉണ്ടാകുമെന്നും പ്രസിഡന്റ് ലുത്ഫി കലമ്പന്‍ പറഞ്ഞു.
ഖത്തറിലെ സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍, മിലിട്ടറി, സ്വകാര്യ മേഖല, ഇന്‍ഡസ്ട്രിയല്‍ തുടങ്ങി വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള നാല്പത് അംഗ യൂണിഖ് എക്സിക്യൂട്ടീവ്സിനെ പരിപാടിയില്‍ പരിചയപ്പെടുത്തി,
മുന്‍ പ്രസിഡന്റ് മിനി സിബി, സെക്രട്ടറി സാബിദ്, ട്രഷറര്‍ അമീര്‍ എന്നിവര്‍ക്കുള്ള ഉപഹാരം വിശിഷ്ടാഥിതികള്‍ കൈമാറി, ട്രഷറര്‍ ദിലീഷ് നന്ദി പറഞ്ഞു.