സ്ത്രീകള്‍ പ്രതിപക്ഷമായി മാറണം :നജ്ദ റൈഹാന്‍
ദോഹ : സ്ത്രീകള്‍ സ്ത്രീ സ്വത്വത്തില്‍ നിന്നുകൊണ്ടു തന്നെ സാധ്യമായ അവകാശങ്ങള്‍ നേടിയെടുക്കേണ്ടതുണ്ടെന്നും അതിനുവേണ്ടി ഭരണകൂടത്തോട് കലഹിക്കുന്ന പ്രതിപക്ഷമായിത്തന്നെ സ്ത്രീ സമൂഹം നിലനില്‍ക്കേണ്ടതുണ്ടെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍. നടുമുറ്റം ഖത്തര്‍ നടത്തിയ വനിതാദിനം പരിപാടിയില്‍ മുഖ്യപ്രഭാഷണം നജ്ദ റൈഹാന്‍ നിര്‍വ്വഹിച്ചു.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റും നടുമുറ്റം ചീഫ് കോഡിനേറ്ററുമായ ആബിദ സുബൈര്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് റസീന മുഹിയിദ്ദീന്‍, ഡോ.സബീന അബ്ദുല്‍സത്താര്‍ (നസീം അല്‍ റബീഹ്) എന്നിവരും സംസാരിച്ചു.
സ്ത്രീകളും സമരങ്ങളും എന്ന വിഷയത്തില്‍ സനിയ ഗഫാറും വെല്ലുവിളികളെ നേരിട്ട വനിതകള്‍ എന്ന വിഷയത്തില്‍ ഷാദിയ ശരീഫും പ്രസന്റേഷനുകള്‍ അവതരിപ്പിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടുമുറ്റം നടത്തിയ ഓണ്‍ലൈന്‍ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. വാട്സാപ്പ് പ്രസംഗമത്സരം വിജയികള്‍ : ശ്രീകല ഒന്നാം സ്ഥാനവും ഫഹീമ ഷാബിര്‍ രണ്ടാം സ്ഥാനവും റഹ്മതുന്നിസ മുനീര്‍ മൂന്നാംസ്ഥാനവും നേടി. പ്രബന്ധ രചന മത്സരത്തില്‍ വൈഭവ് ഒന്നും ആയിഷ സെബ രണ്ടും അനഘ അജി മൂന്നും സ്ഥാനങ്ങള്‍ നേടി. ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ ആയുഷ് നിഖില്‍ ഒന്നാം സ്ഥാനവും ഐഷ ഫാത്തിമ ബഷീര്‍ രണ്ടാം സ്ഥാനവും കാര്‍ത്തിക് ശ്രീരാഗ് മൂന്നാം സ്ഥാനവും നേടി. നടുമുറ്റം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ഏറ്റവും കൂടുതല്‍ ലൈക് നേടിയതും ആയുഷ് നിഖില്‍ തന്നെയായിരുന്നു. നടുമുറ്റം എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം നുഫൈസ പരിപാടി നിയന്തിച്ചു. നടുമുറ്റം എക്സിക്യൂട്ടീവ് അംഗം നിത്യ സുബീഷ് നന്ദിയും പറഞ്ഞു.