Uncategorized
ആര്‍ എം എസ് ഇലക്ട്രോണിക്‌സ് പ്രവര്‍ത്തനമാരംഭിച്ചു
ദോഹ: ഖത്തറില്‍ ഇലക്ട്രോണിക്‌സ് വിപണന രംഗത്ത് പുതിയ കല്‍വെപ്പുമായി ആര്‍ എം എസ് ഇലക്ട്രോണിക്‌സ് പ്രവര്‍ത്തനമാരംഭിച്ചു . കുറഞ്ഞ ചെലവില്‍ മേല്‍ത്തരം ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനമാണിത്.
എയര്‍ പോര്‍ട്ട് റോഡില്‍ ടൊയോട്ട സിഗ്നലിനടുത്തുള്ള അല്‍ മീര ഹൈപ്പര്‍മാര്‍കെറ്റിന് മുകളില്‍ പുതുതായി തുറന്ന ക്യു വെ ഷോപ്പിംങ്ങ് സെന്ററില്‍ ഷോപ്പ് നമ്പര്‍ 122 ഇല്‍ ആണ് ആര്‍ എം എസ് ഇലക്ട്രോണിക്‌സ് പ്രവര്‍കത്തനമാരംഭിച്ചത്.
എല്ലാ കമ്പനികളുടെയും മെബൈല്‍ ഫോണ്‍, ആക്‌സസറീസ്, കളിപ്പാട്ടങ്ങള്‍, പെര്‍ഫ്യൂം എന്നിവ ഏറ്റവും മികച്ച വിലയില്‍ കസ്റ്റമേഴ്‌സിന് നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചടങ്ങില്‍ പാര്‍ട്ണര്‍മാരായ റംഷീദ് കെ, സമീര്‍, റഫീഖ്, അജ്മല്‍ എന്നിവര്‍ സംബന്ധിച്ചു. ഉത്ഘാടനതൊടനുബന്ധിച്ച് വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈനിലും സാധനങ്ങള്‍ ലഭ്യമാണ്.