Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

എക്സ്പോ 2023 ദോഹ ലോഗോയുള്ള പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ എക്സ്പോ 2023 ദോഹ ലോഗോയുള്ള പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് . എക്സ്പോ 2023 ദോഹ ലോഗോ പതിച്ച ലൈസന്‍സ് പ്ലേറ്റുകള്‍ ആവശ്യക്കാര്‍ക്ക് നാളെ, (നവംബര്‍ 16) മുതല്‍ ലഭ്യമാകും. ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് നമ്പര്‍ പ്ലേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. താല്‍പ്പര്യമുള്ള വാഹനമുടമകള്‍ക്ക് നിശ്ചിത ഫീസ് അടച്ച് ലൈസന്‍സ് പ്ലേറ്റ് സ്വന്തമാക്കാം.

താല്‍പ്പര്യമുള്ള വാഹനമുടമകള്‍ക്ക്് പുതിയ ലൈസന്‍സ് പ്ലേറ്റ് എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ആദ്യ തവണ വാഹന രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ആര്‍ക്കും നിര്‍ബന്ധമല്ലെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ലോഗോ പതിച്ച ലൈസന്‍സ് പ്ലേറ്റുകള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
ലോഗോ വ്യാജമായി നിര്‍മ്മിക്കുന്നതും ഇന്‍സ്റ്റാള്‍ ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ലംഘിക്കുന്നവര്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button