മെന്റിവ് ഖത്തര്‍ കൂട്ടായ്മയുടെ മീറ്റിംഗ് ദോഹയില്‍ നടന്നു
ദോഹ. സൈക്കോളജി വിദ്യാര്‍ത്ഥികളുടെ സൗഹൃദകൂട്ടയ്മയായ മെന്റിവ് ഖത്തറിന്റെ മീറ്റിംഗ് ദോഹയിലെ അരോമ റസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്നു.
സൈക്കോളജിയില്‍ തുടര്‍പഠനം, വ്യക്തിത്വവികാസം മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകല്‍, മാനസികാരോഗ്യത്തിനായുള്ള സാമൂഹ്യാവബോധം നല്‍കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ യോഗം മുന്നോട്ട് വെക്കുകയും ഈ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
സൈക്കോളജിയില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരുടെ കൂട്ടായ്മയാണിത്.
പൊതുജനങ്ങളില്‍ മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയങ്ങളില്‍ കൂടുതല്‍ ശില്പശാലകളും അവബോധക്ലാസ്സുകളും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
സലാഹുദീന്‍ മെന്റിവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സദസിനു പരിചയപ്പെടുത്തി.
മെന്റിവ് പ്രസിഡന്റ, മുഹമ്മദ് അസ്ലം പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹുസൈന്‍ ,മുന്ന ഷറിന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു. ശാദിയ ഷരീഫ് സ്വാഗതവും റാദിയ അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു.