Uncategorized

ഖിഫ് ടൂര്‍ണമെന്റ് : ടി ജെ എസ് വി തൃശൂര്‍ ഫൈനലില്‍

ദോഹ. ഖത്തറില്‍ നടന്നുവരുന്ന പതിനാലാമത് ഖിഫ് അന്തര്‍ ജില്ല ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ സെമിയില്‍ കെഎംസിസി പാലക്കാടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു ടി ജെ എസ് വി തൃശൂര്‍ ഫൈനലില്‍ പ്രവേശിച്ചു.
കളിയുടെ ആദ്യ പകുതിയില്‍ ടി ജെ എസ് വിയുടെ പത്താം നമ്പര്‍ താരം ആന്റണിയാണ് ഇരു ഗോളുകളും നേടിയത്. ആദ്യ സെമിയിലെ മാന്‍ ഓഫ് ദി മാച്ചായി ആന്റണി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം പകുതിയില്‍ പാലക്കാട് പൊരുതിക്കളിച്ചെങ്കിലും തിരിച്ചടിക്കാനായില്ല. കളിയുടെ അമ്പത്തിയഞ്ചാം മിനുറ്റില്‍ പാലക്കടിന്റെ നാലാം നമ്പര്‍ താരം സമീര്‍ രണ്ട് മഞ്ഞ കാര്‍ഡ് ലഭിച്ച് കളിയില്‍ നിന്ന് പുറത്തായത് അവര്‍ക്ക് വിനയായി.

ഇന്ന് കെഎംസിസി മലപ്പുറവും കോഴിക്കോടും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് ടി ജെ എസ് വി തൃശൂര്‍ ഫൈനലില്‍ നേരിടുക. ഈ മാസം 15 നാണ് ഫൈനല്‍.

Related Articles

Back to top button
error: Content is protected !!