Uncategorized

ഖത്തറില്‍ വിസ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏഷ്യന്‍ വംശജനെ സി.ഐ.ഡി പിടികൂടി

ദോഹ. ഖത്തറില്‍ വിസ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏഷ്യന്‍ വംശജനെ സി.ഐ.ഡി പിടികൂടി . തിരച്ചിലിനും അന്വേഷണത്തിനും വിവരശേഖരണത്തിനും ശേഷമാണ് ഈ അറസ്റ്റ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയും കണ്ടുകെട്ടിയ എല്ലാ സാമഗ്രികളും ആവശ്യമായ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. വ്യാജ കമ്പനികളുമായുള്ള ഇടപാടുകള്‍ ഒഴിവാക്കാനും സംശയാസ്പദമായ കേസുകള്‍ മെട്രാഷ് 2 ആപ്പ് വഴി റിപ്പോര്‍ട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഉപദേശിച്ചു.

Related Articles

Back to top button
error: Content is protected !!