പ്രീമിയം പാലുമായി മസ്‌റഅത്തി ഖത്തര്‍ മാര്‍ക്കറ്റില്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : പ്രീമിയം പാലുമായി മസ്‌റഅത്തി ഖത്തര്‍ മാര്‍ക്കറ്റില്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി പോള്‍ട്രി പ്രൊഡക്റ്റ്‌സില്‍ ശ്രദ്ധേയമായ ഉല്‍പ്പന്നങ്ങളുമായി ഖത്തര്‍ മാര്‍ക്കറ്റിലുള്ള മസ്‌റഅത്തി പ്രീമിയം പാലും പാല്‍ ഉല്‍പന്നങ്ങളും വിപണിയിലിറക്കി. ദോഹ എക്‌സിബിഷന്‍ ആന്റ്് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന എട്ടാമത് അഗ്രിടെക് എക്‌സിബിഷന്റെ ഭാഗമായാണ് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കിയത്
ആന്റിബയോട്ടിക്, ഹോര്‍മോണ്‍ എന്നിവയില്ലാത്ത തികച്ചും ആരോഗ്യകരമായ മസ്‌റഅത്തിയുടെ ചിക്കന് മാര്‍ക്കറ്റില്‍ നല്ല ഡിമാന്റാണെന്ന് നാഷണല്‍ ഗ്രൂപ്പ് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് അനിമല്‍ പ്രൊഡക്ര്റ്റ്‌സ് സെയില്‍സ് സൂപ്പര്‍വൈസര്‍ അബ്ദുല്‍ സലീം മൊയ്തു പറഞ്ഞു. ഗുണനിലവാരമുള്ള പാലും പാല്‍ ഉല്‍പന്നങ്ങളും ഉപഭോക്താക്കള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ
നിലവില്‍ ആറ് തരത്തിലുള്ള പ്രീമിയം ക്വാളിറ്റി ഉല്‍പ്പന്നങ്ങളാണ് മാര്‍ക്കറ്റില്‍ ലഭ്യമാകുന്നത്. ഒന്ന്, രണ്ട് മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പ്രൊഡക്റ്റുകള്‍ ലഭ്യമാകും.
ഫെര്‍ട്ടിലൈസര്‍, ഓര്‍ഗാനിക് പച്ചക്കറികള്‍, ഓര്‍ഗാനിക് തേന്‍, ഈത്തപ്പഴം തുടങ്ങിയ ഉല്‍പ്പന്നങ്ങളും മസ്‌റഅത്തിയുടേതായുണ്ട്.