Uncategorized
കെ ആര്‍ ജയരാജ് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ ബിസിനസ്സ് ഫോറം കോര്‍ഡിനേറ്റര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കെബിഎഫ് മുന്‍ പ്രസിഡണ്ടും ഖത്തറിലെ സാമൂഹിക സാംസ്‌കാരിക വ്യാവസായിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ കെ ആര്‍ ജയരാജിനെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ ബിസിനസ്സ് ഫോറം കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്തു. 164 രാജ്യങ്ങളില്‍ പ്രാതിനിധ്യമുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഗോള ബിസിനസ്സ് ശൃംഖലയെ ഏകോപിപ്പിക്കുന്നതിനായി ബാങ്കോക്കില്‍ നടന്ന ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ വെച്ചാണ് കെ ആര്‍ ജയരാജിനെ ഗ്ലോബല്‍ ബിസിനസ്സ് ഫോറം കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തത്.
എറണാകുളം ജില്ലയിലെ പൂക്കാട്ടുപടി സ്വദേശിയാണ് കെ ആര്‍ ജയരാജ്