കള്‍ച്ചറല്‍ ഫോറം കാസറഗോഡ് ജില്ല കമ്മിറ്റി ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. കള്‍ച്ചറല്‍ ഫോറം കാസറഗോഡ് ജില്ല കമ്മിറ്റിയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹമദ് ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്റ്ററില്‍ ബ്ലഡ് ഡോണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിന്റെ
വ്യത്യസ്ത തുറയില്‍ പെട്ട അമ്പത്തിലധികം പേര് രക്തദാനം നല്‍കി.
ഐസിബിഎഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചന്ദ്ര മോഹന്‍, വൈസ് പ്രസിഡന്റ് റഷീദ് അലി, ജനറല്‍ സെക്രട്ടറി അഹ്‌മദ് ഷാഫി മൂഴിക്കല്‍, തസീന്‍ അമീന്‍,കേന്ദ്ര സമിതി അംഗം മുനീഷ് എ. സി , തെലുങ്കനാ ഗള്‍ഫ് സമിതി പ്രസിഡന്റ് മധു ശങ്കര്‍ തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
കള്‍ച്ചറല്‍ ഫോറം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ഷബീര്‍ പടന്ന, ജനറല്‍ സെക്രട്ടറി റമീസ്,ട്രഷറര്‍ മനാസ് ഷംനാട്, മറ്റു
ജില്ലാ ഭാരവാഹികളായ ഹഫീസുള്ള കെ. വി, റുബീന മുഹമ്മദ്കുഞ്ഞി സാബിറ സുബൈര്‍, ഫരീദ ഖാദര്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി