മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയഷന് പുതിയ നേതൃത്വം
ദോഹ. മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയഷന് പുതിയ നേതൃത്വം . മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ജനറല്‍ ബോഡി യോഗമാണ് 2024-2026 വര്‍ഷത്തേക്കുള്ള പുതിയകമ്മിറ്റിയെ തിരഞ്ഞെടുത്തത്.
ഐസിസി മാനേജിംഗ് കമ്മറ്റി അംഗവും അഫിലിയേറ്ററ്റ് സംഘടനാ ചുമതല വഹിക്കുന്ന സജീവ്‌സത്യശീലനും എംപഖ് സീനിയര്‍ മെമ്പറായ എം. ടി ഹമീദും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നല്‍കി.
സിഹാസ് ബാബു ( അഡൈ്വസറി ബോര്‍ഡ്‌ചെയര്‍മാന്‍), അഷ്‌റഫ് കെ.പി (മുഖ്യ രക്ഷാധികാരി)
ഇസ്മയില്‍ എന്‍ കെ (പ്രസിഡണ്ട്), ഷാജി പീവീസ്( ജനറല്‍ സിക്രട്ടറി), അഹമ്മദ് മൂടാടി ( ട്രഷറര്‍ )
അനസ് പാലോളി, ഷാനഹാസ് എടോടി, റാസിക് കെ.വി (വൈസ് പ്രസിഡണ്ടുമാര്‍) , സുനില്‍ എം.കെ, ഇസ്മയില്‍ പി, ഷെരീഫ് (സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.
മൂടാടി പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നുമുള്ള നൂറുകണക്കിന് ഖത്തര്‍ പ്രവാസികള്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തു.
പ്രസിഡണ്ട് സിഹാസ് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കാലിക്കറ്റ് നോട്ട് ബുക് റസ്റ്റോറന്റില്‍ വെച്ച് നടന്ന ജനറല്‍ ബോഡി മീറ്റിംഗ് ഐബിപിസി വൈസ് പ്രസിഡണ്ടും എംപഖ് മുഖ്യരക്ഷാധികാരിയുമായ അഷറഫ് കെ.പി (വെല്‍കെയര്‍) ഉത്ഘാടനം ചെയ്തു.
ജനറല്‍ സിക്രട്ടറി ഷാജി പിവീസ് സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.