Local News
അഡ്വ. സജിമോനെ ആദരിച്ചു
ദോഹ: ഐ.സി.ബി.എഫ്. ലീഗല്‍ സെല്‍ ലോയര്‍ പദവിയില്‍ നിയമിതനായ അഡ്വ. സജിമോന്‍ കാരക്കുറ്റിയെ കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറം ആദരിച്ചു. ഫോറം രക്ഷാധികാരി കെ.ടി.കുഞ്ഞിമൊയ്തീന്‍ ഉപഹാരം കൈമാറി.
പ്രസിഡണ്ട് യാസീന്‍ കണ്ണാട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടരി സി.കെ. റഫീഖ്, പി.അബ്ദുല്‍ അസീസ്, എം. ഇമ്പിച്ചാലി, പി.വി. അമീന്‍, ഹാമിദ് ഹുസൈന്‍ കാവില്‍, സുനില്‍ കാരക്കുറ്റി, ഇ.എ. നാസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.