Local News
ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ദോഹ. അബ്ദുല്ലാഹ് ബിന്‍ സായിദ് ഇസ് ലാമിക് കള്‍ചറല്‍ സെന്ററുമായി സഹകരിച്ച് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഇഫ്താര്‍ വിരുന്നൊരുക്കി . അബൂഹമൂറിലെ ദര്‍വിഷ് പള്ളിയുടെ ഈദ് ഗാഹ് ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളുമടക്കം 1200 ലധികം ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നില്‍ കുട്ടികളുടെ ഖുര്‍ആന്‍ പരായണവും നശീദകളും അവതരിപ്പിച്ചു . അബ്ദുല്ല ബിന്‍ സായിദ് പ്രതിനിധികളും ഇസ് ലാഹി സെന്റര്‍ ഭാരവാഹികളും സദസിനെ അഭിമുഖീകരിച്ചു .പ്രസിഡന്റ് സുബൈര്‍ വക്ര സംഗമം നിയന്ത്രിച്ചു. പ്രമുഖ വാഗ്മി ഹാഫിസ് അസ്ലം ഉല്‍ബോധ പ്രസംഗം നടത്തി . കുട്ടികളുടെ സെഷന് മുഹമ്മദ് അജ്മലും വളണ്ടിയര്‍ സെഷന് മുഹമ്മദ് ലെ യ്സും നിയന്ദ്രിച്ചു .