Local News
ചെറിയ പെരുന്നാള്‍ സമ്മാനവുമായി കിസ്മത്ത് വിഷന്‍ യൂട്യൂബ് ചാനല്‍: മൊഹബ്ബത് ക ഈദ് പുറത്തിറങ്ങി
ദോഹ. ഖത്തറിലെ ഒരു സംഘം മലയാളി പ്രതിഭകളുടെ കയ്യൊപ്പോടെ ചെറിയ പെരുന്നാള്‍ സമ്മാനവുമായി കിസ്മത്ത് വിഷന്‍ യൂട്യൂബ് ചാനലിന്റെ മൊഹബ്ബത് ക ഈദ് പുറത്തിറങ്ങി . ജംഷീര്‍ ചാവക്കാടിന്റെ വരികള്‍ക്ക് സവാദ് മലപ്പുറം സംഗീതം നല്‍കി ജംഷീറും സവാദും ആലപിക്കുന്ന മൊഹബ്ബത് ക ഈദിന്റെ നിര്‍മാതാവ് മുഹജിര്‍ കല്ലിങ്ങലാണ്.