സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍ 2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
ദോഹ: ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന പാസഞ്ചര്‍ ടെര്‍മിനല്‍ എക്സ്പോ 2024 ലെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വീണ്ടും ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ എന്ന സ്ഥാനം ഉറപ്പിച്ചു.
‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്’ എന്ന പദവി തുടര്‍ച്ചയായി രണ്ടാം തവണയും ‘മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ എന്ന പദവി തുടര്‍ച്ചയായ പത്താം വര്‍ഷവും എയര്‍പോര്‍ട്ട് സ്വന്തമാക്കി.
വിമാനയാത്രികര്‍ നടത്തിയ സൂക്ഷ്മമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അംഗീകാരം. പ്രധാന പ്രകടന സൂചകങ്ങളിലുടനീളം അവര്‍ വിമാനത്താവളത്തിന്റെ പ്രകടനം വിലയിരുത്തുകയും 500-ലധികം ആഗോള വിമാനത്താവള മത്സരാര്‍ത്ഥികളുടെ കൂട്ടത്തില്‍ ലോകത്തിലെ ഏറ്റവും മികച്ചതായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ തിരഞ്ഞെടുക്കുകയും ചെയ്തു.