
എ.എഫ്.സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു
ദോഹ: ഖത്തറില്‍ നടക്കുന്ന എ.എഫ്.സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതായി സംഘാടകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഹയ്യ ടു ഖത്തര്‍ പോര്‍ട്ടലിലൂടെയാണ് ടിക്കറ്റുകള്‍ ലഭിക്കുക.
ആതിഥേയരായ ഖത്തറിന് പുറമേ , ജപ്പാന്‍, സൗത്ത് കൊറിയ, ഇന്തോനേഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നീ ടീമുകളാണ് ഏപ്രില്‍ 25, 26 തിയ്യതികളിലായി നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. ബാക്കി 2 ടീമുകളെ ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ നിന്നും തീരുമാനിക്കും.
ഏപ്രില്‍ 29 ന് സെമി ഫൈനല്‍ മല്‍സരങ്ങളും മെയ് 2 ന് മൂന്ന് , നാല് സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള മല്‍സരങ്ങളും നടക്കും. മെയ് 3 നാണ് കലാശപ്പോരാട്ടം.