സംസ്‌കൃതി ഖത്തര്‍ സംഘടിപ്പിച്ച വടംവലി മത്സരം ശ്രദ്ധേയമായി
ദോഹ. ഖത്തര്‍ സംസ്‌കൃതിയും ഖ്വിത് വ യും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരം ശ്രദ്ധേയമായി . മിസയീദിലെ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തില്‍ പുരുഷവിഭാഗത്തില്‍ ടീം തിരുര്‍ വൈറ്റ് നെ പരാജയപ്പെടുത്തി ടീം തിരൂര്‍ ബ്ലൂ ചാമ്പ്യന്മാരായി. വനിതാവിഭാഗത്തില്‍ ചാമ്പ്യന്മാരായത് 365 റോപ് റിബല്‍സ് ആണ്. പ്രവാസി വെല്‍ഫയര്‍ കള്‍ച്ചറല്‍ ഫോറം ടീം രണ്ടാംസ്ഥാനം നേടി.
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഇ പി അബ്ദുറഹ്‌മാന്‍ മുഖ്യാതിഥി ആയി ഉല്‍ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ സംസ്‌കൃതി പ്രസിഡന്റ് അഹ്‌മദ് കുട്ടി, ജനറല്‍ സെക്രട്ടറി എ കെ ജലീല്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മിസയീദ് യൂണിറ്റ് പ്രസിഡന്റ് പ്രദീപ്കുമാര്‍ സ്വാഗതവും, ജോയിന്റ് സെക്രട്ടറി നൗഫല്‍ നന്ദിയും പറഞ്ഞു.
സംസ്‌കൃതി പ്രസിഡന്റ് അഹ്‌മദ് കുട്ടി, ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, പ്രവാസിക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.