നിയോലൈഫ് ഫാര്‍മസി ശൃംഖലക്ക് തുടക്കം
ദോഹ.ഖത്തറിലെ ആരോഗ്യ രംഗത്ത് മികച്ച നിലവാരത്തില്‍ മരുന്നുകളും, അനുബന്ധ സേവനങ്ങളും താരതമ്യേന കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ നിയോലൈഫ് ഫാര്‍മസി എന്ന പേരില്‍ പുതിയ ഫാര്‍മസി ശൃംഖലക്ക് തുടക്കമായി. ആദ്യ ബ്രാഞ്ച് അസീസിയ മെയിന്‍ സ്ട്രീറ്റില്‍ അഫ്ഗാന്‍ ബ്രദേര്‍സ് റെസ്റ്റോറന്റിന് സമീപം ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി നേതാക്കള്‍ ആയ എ പി മണികണ്ഠന്‍, ഇ പി അബ്ദുര്‍റഹ്‌മാന്‍, എബ്രഹാം ജോസഫ്, കെ വി ബോബന്‍, പ്രദീപ് പിള്ള, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അഷ്‌റഫ് കെ പി തുടങ്ങിയവര്‍ പങ്കെടുത്തു.
ഹൈദര്‍ ചുങ്കത്തറ, നൗഫല്‍ കട്ടയാട്ട്, ബഷീര്‍ തുവാരിക്കല്‍, സമീല്‍ അബ്ദുല്‍ വാഹിദ് തുടങ്ങിയ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ ധന്യമാക്കി. ഓണ്‍ലൈന്‍ സേവനങ്ങളും ഹോം ഡെലിവറിയും ഉടനെ ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44140339, 50672200 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.