മെന രാജ്യങ്ങള്‍ക്കിടയില്‍ ഇ-മൊബിലിറ്റിയിലേക്കുള്ള മാറ്റം : ഖത്തര്‍ അതിവേഗം പുരോഗമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ദോഹ: ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030, സുസ്ഥിരത, സാമ്പത്തിക വൈവിധ്യവല്‍ക്കരണം, സാങ്കേതികവിദ്യാധിഷ്ഠിത വളര്‍ച്ച എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന മൂന്നാം ദേശീയ വികസന തന്ത്രം എന്നിവയുമായി യോജിപ്പിച്ചുകൊണ്ട് ഖത്തര്‍ വൈദ്യുത മൊബിലിറ്റിയിലേക്കുള്ള പരിവര്‍ത്തനം അതിവേഗം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്.
പിഡബ്ല്യുസി അടുത്തിടെ പുറത്തിറക്കിയ ഒരു പുതിയ റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. ഖത്തറില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ പ്രചാരം ലഭിക്കുന്നുണ്ടെന്നും ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2024 ല്‍ 1.1% ല്‍ നിന്ന് 2035 ല്‍ ഏകദേശം 14.4% വരെയും പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 2024 ല്‍ 0.7% ല്‍ നിന്ന് 2035 ല്‍ 9.6% വരെയും ഉയരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഖത്തറിന്റെ ഇലക്ട്രിക് വാഹന തന്ത്രം 2021 പ്രകാരം 2030 ഓടെ മൊത്തം വാഹന വില്‍പ്പനയുടെ 10% ഇലക്ട്രിക് വാഹനങ്ങളാകും.