Local News
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശബ്ദ സാങ്കേതിക സഹായത്തോടുകൂടി ഓഡിയോ വീഡിയോ സ്‌കിറ്റ് അവതരിപ്പിച്ച് ഖത്തറിലെ റേഡിയോ സുനോ 91.7 എഫ് .എം
ദോഹ : മലയാള റേഡിയോ ചരിത്രത്തില്‍ ആദ്യമായി റേഡിയോ സുനോ 91.7 എഫ് .എം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശബ്ദ സാങ്കേതിക സഹായത്തോടുകൂടി ഓഡിയോ വീഡിയോ സ്‌കിറ്റ് അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വോയിസ് ക്‌ളോണിംഗ് ടെക്‌നോളജിയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത് .
ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ന്റെ ഭാഗമായി പൃഥ്വിരാജ് , ബേസില്‍ ജോസഫ് അടക്കമുള്ള ടീം ഖത്തറില്‍ എത്തിയപ്പോള്‍ റേഡിയോ സുനോ സ്റ്റുഡിയോയില്‍ നല്‍കിയ സ്വാഗതത്തിന്റെ ഭാഗമായി ആയിരുന്നു ഈ പരീക്ഷണം. പൃഥ്വിരാജ് ബേസില്‍ തുടങ്ങിയവരുടെ ശബ്ദം എ ഐ സാങ്കേതികവിദ്യയോട് കൂടി പുനരാവിഷ്‌കരിക്കപ്പെട്ടു. ഇത് സൂക്ഷിക്കണമല്ലോ എന്ന് പൃഥ്വിരാജ് ഉം… എന്റെ ശബ്ദം ഒറിജിനല്‍ ആയിട്ടുണ്ട് എന്നും പക്ഷേ ചിരി റീക്രിയേറ്റ് ചെയ്യാന്‍ പറ്റിയില്ല എന്ന് ബേസിലും പ്രതികരിച്ചു .