മികച്ച വിജയം നേടിയവരെ അനുമോദിച്ചു
ദോഹ : കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ പത്ത്, പന്ത്രണ്ട് ക്ലസ്സുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ സ്റ്റുഡന്റസ് ഇന്ത്യ, ഗേള്‍സ് ഇന്ത്യ വിദ്യാര്‍ത്ഥികളെ സ്റ്റുഡന്റസ് ഇന്ത്യ, ഗേള്‍സ് ഇന്ത്യ റയ്യാന്‍ സോണ്‍ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വെച്ച് അനുമോദിച്ചു.
സി.ഐ.സി. റയ്യാന്‍ സെന്ററില്‍ വെച്ച് നടന്ന അനുമോദന ചടങ്ങില്‍ സി.ഐ.സി. റയ്യാന്‍ സോണ്‍ ആക്ടിങ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജീവിധത്തിന്റെ പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ കാലഘട്ടത്തിനസരിച്ചുള്ള അറിവും കരുത്തും ആര്‍ജ്ജിച്ച് സ്വയം പര്യാപ്തരാവണം എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
സ്റ്റുഡന്റ്‌സ് ഇന്ത്യ റയ്യാന്‍ സോണ്‍ രക്ഷാധികാരി മുഹമ്മദ് റഫീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സോണല്‍ കോഡിനേറ്റര്‍ ഷറഫുദ്ധീന്‍ വടക്കാങ്ങര സ്വാഗതവും സി.ഐ. സി. ആക്ടിങ് സെക്രട്ടറി എ.ടി. സലാം നന്ദിയും പറഞ്ഞു. ഗേള്‍സ് ഇന്ത്യ കോഡിനേറ്റര്‍ സലീന, സ്റ്റുഡന്റസ് ഇന്ത്യ പ്രധിനിധി അന്‍വര്‍ സാദാത് വിദ്യാര്‍ത്ഥി പ്രതിനിധികളായ ഫനാന്‍ അന്‍വര്‍, ആമിന സെന്ന, ഖന്‍സാ റഫീഖ് എന്നിവര്‍ സംസാരിച്ചു.
ഖന്‍സ മൂഹമ്മദ് റഫീഖിന്റെ ഖിറാഅത്തോടെ തുടങ്ങിയ ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഭാരവാഹികള്‍ ബൊക്കെ നല്‍കി ആദരിച്ചു.