പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
ദോഹ. കലാലയം സാംസ്കാരിക വേദി ദോഹ സോണ്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരന് കാസിം ഇരിക്കൂര്‍ രചിച്ച ‘വാര്‍ത്തകളുടെ കാണാപ്പുറം’ എന്ന പുസ്തകത്തെ ആസ്പദിച്ച് നടന്ന ചര്‍ച്ച സോണ്‍ ചെയര്മാന് സ്വാദിഖ് ഹുമൈദി അദ്ധ്യക്ഷത വഹിച്ചു.
ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ.കെ.സി സാബു ഉദ്ഘാടനം നിര്‍വഹിച്ചു.
പുസ്തകത്തിന്റെ വിവിധ ഭാഗങ്ങളെ അധികരിച്ച് നടന്ന അവതരണങ്ങള്‍ക്ക് അബ്ദുറഹ്മാന് എരോല്‍, മുസമ്മില്‍ പേരാമ്പ്ര, അബ്ദുല്‍ ബാരി സഖാഫി, നിസാം തളിക്കുളം എന്നിവര്‍ നേതൃത്വം നല്കി.
സത്യാനന്തര കാലത്ത് കോര്‍പ്പറേറ്റ് താല്പര്യങ്ങള്ക്കനുസൃതമായി മാത്രം വാര്‍ത്തകള്‍ നല്കിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുമ്പോഴും യഥാര്‍ഥ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ നവമാധ്യമങ്ങള്‍ ബദലുകള്‍ നിര്‍മിക്കുന്നുവെന്ന് പുസ്തക ചര്‍ച്ച വിലയിരുത്തി.
ആര് എസ് സി ഖത്തര്‍ നാഷനല്‍ ചെയര്മാന് ഉബൈദ് വയനാട് കലാലയം സാംസ്കാരിക വേദി അംഗങ്ങളെ പ്രഖ്യാപിച്ചു.
നാഷനല്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം മന്‍സൂര്‍ കുറ്റ്യാടി പദ്ധതി അവതരിപ്പിച്ചു.
സോണ്‍ കലാലയം സെക്രട്ടറിമാരായ റിഷാല്‍ കൂത്തുപറമ്പ് സ്വാഗതവും നിസാര്‍ സഖാഫി നന്ദിയും പറഞ്ഞു.