Breaking News
ഖത്തറില്‍ ഇന്നു മുതല്‍ എയര്‍പോര്‍ട്ടില്‍ തിരക്കേറും
ദോഹ. പെരുന്നാള്‍ അവധി പ്രഖ്യാപിക്കുകയും മിക്ക സ്‌കൂളുകളും വേനവലധിക്ക് അടക്കുകയും ചെയ്തതോടെ ഇന്ന് മുതല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരക്കേറും.
ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് ഔദ്യോഗികമായ അവധി ആരംഭിക്കുന്നത് ഞായറാഴ്ചയാണെങ്കിലും പെരുന്നാളിന് മുമ്പുള്ള അവസാനത്തെ വര്‍ക്കിംഗ് ഡേ നാളെയാണ് .അതുകൊണ്ട് തന്നെ ഇന്ന് വൈകുന്നേരം മുതല്‍ എയര്‍പോര്‍ട്ടില്‍ തിരക്കേറും.
യാത്രക്കാര്‍ നേരത്തെയെത്തിയും ഓണ്‍ ലൈന്‍ ചെക്കിന്‍ പൂര്‍ത്തിയാക്കിയുമൊക്കെ സഹകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.