Uncategorized
കെ.പി.രാമനുണ്ണിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ. മലപ്പുറം ജില്ലാ പിറവി ദിനത്തോടനുബന്ധിച്ച് ഡയസ്പോറ ഓഫ് മലപ്പുറം( ഡോം ഖത്തര്‍ )സംഘടിപ്പിക്കുന്ന പൊതുപരിപാടിയായ മല്‍ഹാര്‍ 2024 ല്‍ പങ്കെടുക്കുന്നതിനായി ദോഹയിലെത്തിയ പ്രശസ്ത നോവലിസ്റ്റ് കെ.പി.രാമനുണ്ണിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ് .
ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന് കല്ലന്, ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, ട്രഷറര്‍ രതീഷ് കാക്കോവ്, വനിതാ വിംഗ് കോഡിനേറ്റര്‍ ഷംല ജഅ്ഫര്‍, മല്‍ഹാര്‍ 2024 ഇവന്റ് കോഡിനേറ്റര്‍ സിദ്ദീഖ് ചെറുവല്ലൂര്‍, ഫിനാന്‍സ് കമ്മറ്റി ചെയര്മാന് സിദ്ദീഖ് വാഴക്കാട്, ബിജേഷ് കൈപ്പട എന്നിവര്‍ ചേര്‍ന്നാണ് കെ.പി.രാമനുണ്ണിയെ സ്വീകരിച്ചത്.
ഇന്ന് വൈകുന്നേരം നാല് മണി മുതല്‍ അബുഹമൂറിലെ ഐ സി സി അശോക ഹാളിലാണ് ഡോം ഖത്തറിന്റെ മല്‍ഹാര്‍ 2024, ദി മലപ്പുറം ഹാര്‍മണി