Breaking News
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ഖത്തര്‍ മ്യൂസിയത്തില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറായി ജോലി ചെയ്തിരുന്ന ഇരിഞ്ഞാലക്കുട ഷിനോയ് ( 40 ) ആണ് കൊച്ചി ആസ്റ്റര്‍ മെഡി സിറ്റിയില്‍ കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് നിര്യാതനായത്.
ഖത്തര്‍ എയര്‍ വേയ്‌സില്‍ ജോലി ചെയ്യുന്ന ഭാര്യ റോസാ അഞ്ജു, ആസ്റ്റിന്‍ ഷിനോ, ആല്‍ഫിന്‍ ഷിനോ എന്നീ രണ്ട് ആണ്‍ മക്കളുമടങ്ങുന്നതാണ് കുടുംബം. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് തൃശൂര്‍ എടത്തുരുത്തിയില്‍ നടക്കും.