ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടറുടെ ഒഴിവ്
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടറുടെ ഒഴിവുണ്ട്. അറബി ഭാഷയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ട്രാന്‍സ് ലേഷനില്‍ ബിരുദമുള്ളവരുമാകണം. ഇന്റര്‍പ്രട്ടറോ ട്രാന്‍സ് ലേറ്ററോ ആയി 5 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം വേണം. ഇംഗ്‌ളീഷ്, അറബി ഭാഷകളില്‍ പ്രാവീണ്യവും ഇംഗ്‌ളീഷില്‍ നിന്ന് അറബിയിലേക്കും അറബിയില്‍ നിന്ന് ഇംഗ്‌ളീഷിലേക്കും വിവര്‍ത്തനം ചെയ്യാനറിയണം. കംപ്യൂട്ടര്‍ പരിജ്ഞാനം അത്യാവശ്യമാണ്. മെയ് 30 2024 ന് പ്രായം 25 നും 40 നും ഇടയിലായിരിക്കണം.
ഖത്തര്‍ വിസയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂലൈ 10 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.