സി വി റപ്പായിയുടെ ആത്മകഥ ‘എ ടെയില്‍ ഓഫ് ടു ജേര്‍ണീസ്’ ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ. ഖത്തറിലെ പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ സി വി റപ്പായിയുടെ ആത്മകഥ ‘എ ടെയില്‍ ഓഫ് ടു ജേര്‍ണീസ്’ ദോഹയില്‍ പ്രകാശനം ചെയ്തു. കത്താറ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുന്ന ഒരു ഏഷ്യന്‍ പ്രവാസിയുടെ ആദ്യത്തെ സമഗ്രമായ ആത്മകഥയാണിത്.
ജംബോ ഇലക്ട്രോണിക്സിന്റെ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ സിവി റപ്പായി തന്റെ ജീവിതത്തിന്റെയും വിജയത്തിന്റെയും പ്രചോദനാത്മകമായ അധ്യായങ്ങള്‍ അടയാളപ്പെടുത്തുന്ന ഇംഗ്‌ളീഷിലുള്ള ആത്മകഥ ഖത്തറിലെ പ്രവാസി സമൂഹത്തിന് ഒരു വലിയ മുതല്‍കൂട്ടാകും.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഖത്തറിലെ കമ്മ്യൂണിറ്റി നേതാക്കളും റപ്പായിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
ജംബോ ഇലക്ട്രോണിക്സ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സജീദ് ജാസിം സുലൈമാന്‍, ബിര്‍ള പബ്ലിക് സ്‌കൂള്‍ സ്ഥാപക ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. മോഹന്‍ തോമസ്, അല്‍ ജസീറ ഇംഗ്ലീഷ് പ്രോഗ്രാം എഡിറ്റര്‍ ജോസഫ് ജോണ്‍ , ആത്മകഥയുടെ എഡിറ്റര്‍ ഹുസൈന്‍ അഹ് മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.