ഐവൈസി ഇന്റര്‍നാഷണല്‍ ഖത്തര്‍ യൂത്ത് കോണ്‍ക്ലേവ് സംഘടിപ്പിച്ചു
ദോഹ: പോര്‍ബന്ധര്‍ ബാക്ക് ടു ഗാന്ധി എന്ന ഐവൈസിയുടെ വാര്‍ഷിക ക്യാമ്പയിന്റെ ഭാഗമായി യൂത്ത് കോണ്‍ക്ലേവ് 2024 സംഘടിപ്പിച്ചു.
‘ബാക്ക് റ്റു ഗാന്ധി’, എന്ന വിഷയത്തില്‍ ഐസിസി ഹൈദരബാദ് ഹാളില്‍ നടന്ന ടേബിള്‍ ടോക്ക് ഖത്തറിലെ സാമൂഹിക സാംസ്കാരിക സംഘടനങ്ങളുടെ യുവജന പ്രതിനിധികളുടെ ചര്‍ച്ചാ വേദിയായി.
മാറിയ സാചര്യങ്ങളില്‍ ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തിയെ കുറിച്ച് സംവദിച്ച സദസ്സ്, അഭിപ്രായങ്ങളിലെ പ്രയോഗികത കൊണ്ട് ശ്രദ്ധേയമായി.
ഐവൈസി ജനറല്‍ സെക്രട്ടറി മാഷിഖ് മുസ്തഫ സ്വാഗത പ്രസംഗം നടത്തിയ പരിപാടിയില്‍ ചെയര്‍പേഴ്സണ്‍ ഷഹാന ഇല്യാസ് അധ്യക്ഷത വഹിച്ചു.
ഖത്തര്‍ യൂണിവേഴ്സിറ്റി അധ്യാപകനും, മുന്‍ കെ.എസ്.യു ഉപാധ്യക്ഷനുമായ നയീം മുള്ളുങ്ങല്‍ മുഖ്യപ്രഭാഷണത്തോടെ ആരംഭിച്ച ചര്‍ച്ചയില്‍ ഒഐസിസി ഇന്‍കാസ് യൂത്ത് വിങ്, സംസ്കൃതി, കെ.എം.സി.സി, യൂത്ത് ഫോറം, ഇന്‍കാസ് യൂത്ത് വിങ്, ഫോക്കസ് ഖത്തര്‍, KWIQ, വേള്‍ഡ് മലയാളി കൗണ്‍സില്‍, RSC തുടങ്ങിയ സംഘടനകളുടെ യുവജന പ്രതിനിധികള്‍ പങ്കെടുത്തു.
ഗാന്ധിയന്‍ ആശയങ്ങള്‍ നമ്മളിലൂടെ തന്നെയാണ് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് എന്ന സന്ദേശം കൈമാറിയ പരിപാടിക്ക് ഐവൈസി പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ ഹാഫില്‍ ഒട്ടുവയല്‍ നന്ദി പറഞ്ഞു.
‘പോര്‍ബന്ദര്‍ ബാക്ക് ടു ഗാന്ധി’ ക്യാമ്പയിന്റെ ഭാഗമായി തുടര്‍ന്ന് പരിപാടികള്‍ ഉണ്ടാകുമെന്ന് സംഘടകര്‍ അറിയിച്ചു.