Local News

സഫാരി ഔട്ട്ലെറ്റുകളില്‍ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്‍ ആരംഭിച്ചു

ദോഹ. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതിയുമായി യോജിച്ച് സഹവര്‍ത്തിത്വം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളുമായി സഫാരിയില്‍ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്‍ ആരംഭിച്ചു. ഈ പ്രമോഷന്റെ ഉദ്ഘാടനം അബു ഹമൂറിലെ സഫാരി മാളില്‍ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍, മറ്റു സഫാരി മാനേജ്മന്റ് പ്രതിനിധികളോടൊപ്പം ചേര്‍ന്ന് നിര്‍വഹിച്ചു. ഒക്ടോബര്‍ ഏഴാം തീയതി മുതല്‍ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ പ്രമോഷന്‍ ലഭ്യമായിരിക്കും.

വിവിധ ഇനം പച്ചക്കറികളുടെ തൈകള്‍, ഓറഞ്ച്, നാരങ്ങ, പപ്പായ, കറ്റാര്‍ വാഴ, വാഴ, മുരിങ്ങ, തുളസി, കറിവേപ്പില,തക്കാളി തുടങ്ങിയവയുടെ തൈകള്‍, തെങ്ങിന്‍ തൈകള്‍ വീടിനകത്തും പുറത്തും നട്ടുപിടിപ്പിക്കാവുന്ന വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ആസ്പരാഗസ്, ആന്തൂറിയം, ബോണ്‍സായി പ്ലാന്റ്, കാക്റ്റസ്, ബാംമ്പൂ സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികള്‍, വിവിധ ഹാങ്ങിംഗ് പ്ലാന്റുകള്‍ തുടങ്ങി ഇറക്കുമതി ചെയ്തതും അല്ലത്തതുമായ ഒട്ടനവധി വകഭേദങ്ങള്‍ക്കൊപ്പം തന്നെ എല്ലാ വിധ പച്ചക്കറികളുടെയും അലങ്കാര ചെടികളുടെയും വിത്തുകളും മറ്റും സഫാരി തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വിവിധ തരം ചെടിച്ചട്ടികള്‍, ഗ്രോ ബാഗ്, വാട്ടറിംഗ് ക്യാന്‍, ഗാര്‍ഡന്‍ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്‍ഡന്‍ ഹോസുകള്‍, വിവിധ ഗാര്‍ഡന്‍ ട്ടൂളുകള്‍, ഗാര്‍ഡനിലേക്കാവശ്യമായ ഫെര്‍ട്ടിലൈസര്‍, വളങ്ങള്‍, പോട്ടിംഗ് സോയില്‍, ചെടിച്ചട്ടി വെക്കാനുള്ള വിവിധ തരം സ്റ്റാന്റുകള്‍ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളുടെ ലഭ്യതയും സഫാരി ഉറപ്പുവരുത്തിയിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിനും ജൈവകൃഷി രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സഫാരി ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷന്‍.അതിന്റെ ഭാഗമായി ആവശ്യമായ വിത്തുകളും, പച്ചക്കറി, വൃക്ഷ തൈകളും, മറ്റു അനുബന്ധ സാമഗ്രികളും വളരെ ചുരുങ്ങിയ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനിലൂടെ സഫാരി ലക്ഷ്യമിടുന്നത്.

Related Articles

Back to top button
error: Content is protected !!