Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മന്ദലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ കേരളപ്പിറവിയും ഓണാഘോഷവും സംഘടിപ്പിച്ചു

ദോഹ. മന്ദലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന്‍ ഖത്തര്‍ കേരളപ്പിറവിയും ഓണാഘോഷവും സംഘടിപ്പിച്ചു. അല്‍ വകറ എക്‌സ്‌പോര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ സാംസ്‌കാരിക സമ്മേളനം സംഘടന സെക്രട്ടറി പി കെ മുഹമ്മദ് യൂസഫ് സ്വാഗതം പറയുകയും പ്രസിഡന്റ് വി ജി ലാല്‍മോന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഖിഫ് പ്രസിഡന്റ് ഷറഫ് പി ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. എം.കെ. ശംസുദ്ധീന്‍ മാസ്റ്റര്‍ (റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ – അലീമില്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ – പാടൂര്‍ ) മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. യോഗത്തില്‍ പ്രദേശത്തെ യുവ സംരംഭകന്‍ ഷാബില്‍ അലി ( കോ ഫൗണ്ടര്‍- തസാമഹ് ടെക്‌നോളജി )യെ ആദരിച്ചു. ക്കുകയും ചെയ്തു. സംഘടനയുടെ പ്രധാന ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഭാഗമായ സാന്ത്വനം പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനം കെബിഎഫ് ഫൗണ്ടര്‍ പ്രസിഡണ്ട് അബ്ദുള്ള തെരുവത്ത് നിര്‍വഹിച്ചു. സംഘടന ട്രഷര്‍ ഇര്‍ഫാനുല്‍ ഹഖ് നന്ദി അറിയിച്ചു.തുടര്‍ന്ന് കുട്ടികളുടെയും, സംഘടന അംഗങ്ങളും കലാപരിപാടികളും ഓണകളികളും സംഘടിപ്പിച്ചു. കലാ കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമാനദാനം രക്ഷാധികാരി മുജീബ് കിഴക്കൂട്ട് പ്രസിഡന്റ് വി ജി ലാല്‍മോന്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിഷാദ് ഹൈദരാലി എന്നിവരുടെ നേതൃതത്തില്‍ നടന്നു.

Related Articles

Back to top button