ഫോക്കസ് റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ ഇവാന്‍ വര്‍ഗീസ് സഞ്ജു, ശിവാന്‍ഷ് ജോഷി ചാമ്പ്യന്മാര്‍

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഹോര്‍വിസ് ബിഷപ് ചെസ്സ് അക്കാദമിയുടെ സഹകരണത്തോടെ ജൂനിയര്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഇരുന്നൂറ് കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ അണ്ടര്‍ -15 വിഭാഗത്തില്‍ ഇവാന്‍ വര്‍ഗീസ് സഞ്ജു, അണ്ടര്‍ 10 വിഭാഗത്തില്‍ ശിവാന്‍ഷ് ജോഷി എന്നിവര്‍ ചാമ്പ്യന്മാരായി.
അണ്ടര്‍ 15 വിഭാഗത്തില്‍ കിഷോര്‍ അരുണഗിരി റണ്ണര്‍ അപ്പും ശ്രീജന്‍ ധനരാജ, ലൈന ആന്‍ മാത്യു, പ്രിന്‍സ് ലിവാന്‍ കരുണാനായകെ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. അണ്ടര്‍ 10 വിഭാഗത്തില്‍ അങ്കിത് അരുണ്‍ റണ്ണര്‍ അപ്പും എഡ്വിന്‍ ഇടിക്കുള, മുഹമ്മദ് അസം, ദേവാന്‍ഷ് കുമാര്‍ എന്നിവര്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.
ഐന്‍ വൈഭവ്, ശ്രുതിക സുനില്‍ (അണ്ടര്‍- 12), സ്വരിത് തേജസ് മേത്ത, ആന്‍ലിയ സാജന്‍ (അണ്ടര്‍ -11), ആദവന്‍ രാജശേഖര്‍, സുബന്യ വസന്തരാജന്‍ (അണ്ടര്‍- 9), ദയ വസന്തരാജന്‍ മോനിഷ ശ്രീ ധനരാജ (അണ്ടര്‍- 8) ശ്ലോക് ഭാവിസി, ഹാന്‍വിക ശ്രുതഗ്‌ന (അണ്ടര്‍- 7), ആദിനാഥ് ആനന്ദ് (അണ്ടര്‍- 6) എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു.
വിജയികള്‍ക്ക് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സിഇഒ ഹാരിസ് പി.ടി. ട്രോഫികള്‍ സമ്മാനിച്ചു. ഫോക്കസ് ഇന്റര്‍നാഷണല്‍ റയ്യാന്‍ ഡിവിഷന്‍ ഡയറക്ടര്‍ സജീര്‍ പുനത്തില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് സദീദ് ടൂര്‍ണമെന്റ് നിയന്ത്രിച്ചു. ഷംഷാദ് കക്കാട്, ശനീജ് എടത്തനാട്ടുകര, ഹാഫിസ് ഷബീര്‍, റഷീഖ് ബക്കര്‍, സബീഹ് മമ്പാട്, ഷാഹിദ് നല്ലളം, മുസ്തഫ കാപ്പാട്, മുഹമ്മദ് ഹഫീസ്, റംഷാദ്, ജാസിര്‍ അമീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
