Local News

ഫോക്കസ് ഖത്തര്‍ ബി ഫിറ്റ് ക്യാമ്പയിനിന് തുടക്കമായി

ദോഹ. ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ റിയാദ മെഡിക്കല്‍സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ബി ഫിറ്റ് ഫിറ്റ്‌നസ്സ് ചലഞ്ച് ക്യാമ്പയിനിന് തുടക്കമായി. 45 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി പങ്കെടുക്കുന്ന ആളുകള്‍ക്ക് വേണ്ടി വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റിയാദ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങിന്റെ ഉത്ഘാടനം റിയാദ മെഡിക്കല്‍സ് മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ നിര്‍വഹിച്ചു. ഫോക്കസ് ഖത്തര്‍ സോഷ്യല്‍ വെല്‍ഫെയര്‍ മാനേജര്‍ അമീനു റഹ്‌മാന്‍ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. പ്രോഗ്രാമില്‍ ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ഷബീര്‍ വെള്ളാടത്ത് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫോക്കസ് ഖത്തര്‍ സി ഇ ഓ ഹാരിസ് പിടി അധ്യക്ഷത വഹിച്ച പ്രോഗ്രാമിന് ഫോക്കസ് ഖത്തര്‍ സി ഒ ഒ അമീര്‍ ഷാജി സ്വാഗതവും റിയാദ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അല്‍ത്താഫ് നന്ദിയും പറഞ്ഞു.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തിലെ കൊഴുപ്പിന്റെ അംശവും ശാരീരിക പേശി ഭാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ ചലഞ്ച് സംഘടിപ്പിക്കുന്നത്. ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുന്നവര്‍ക്ക് റിയാദ മെഡിക്കല്‍ സെന്റര്‍ സൗജന്യ വൈദ്യ പരിശോധന നല്‍കുമെന്ന് റിയാദ മെഡിക്കല്‍സ് മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു. കൂടാതെ ഫിറ്റ്‌നസ് ഫസ്റ്റ് ജിം നല്‍കുന്ന സൗജന്യ ബോഡി കോമ്പോസിഷന്‍ അനാലിസിസ് വൗച്ചറും ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു

പ്രോഗ്രാമിന് ഫോക്കസ് ഖത്തര്‍ ഡെപ്യൂട്ടി സിഇഒ സഫീര്‍ സലാം, സി എഫ് ഒ ഫായിസ് ഇളയോടന്‍, അഡ്മിന്‍ മാനേജര്‍ റസീല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ റാഷിഖ് ബക്കര്‍, എച്ച് ആര്‍ മാനേജര്‍ മൊയ്തീന്‍ ഷാ, ഇവന്റ്‌സ് മാനേജര്‍ ആഷിക്, ഫഹ്‌സിര്‍ റഹ്‌മാന്‍,അസ്ലം,ആഷിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!