ഐ.എം. വിജയനും ആസിഫ് സഹീറിനും കെഎംസിസി ഖത്തര്‍ ആസ്ഥാനത്ത് സ്വീകരണം നല്‍കി
ദോഹ: ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഐ.എം. വിജയനും ആസിഫ് സഹീറിനും കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്ത് സ്വീകരണം നല്‍കി. ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന പ്രാധാന്യത്തെ ഇരുവരും എടുത്തു പറഞ്ഞു. വിവിധ കീഴ്ഘടകങ്ങള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളിലൂടെ കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പോലെ തന്നെ കായികത്തിനും തുല്യപ്രാധാന്യം നല്‍കുന്നതിനെ ഇരുവരും പ്രശംസിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിന്റെ അധ്യക്ഷതയില്‍ കെഎംസിസി ഖത്തര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. ഖിഫ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കെഎംസിസി ടീമുകളായ കോഴിക്കോട്, മലപ്പുറം ജില്ലാ ടീമുകളെ ആദരിച്ചു. ഝഠഘ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കെഎംസിസി ഗ്രീന്‍ ടീന്‍സ് ടീമുകളുടെ ജഴ്‌സി പ്രകാശനത്തിലും ഇരുവരും പങ്കെടുത്തു. സംസ്ഥാന ട്രഷറര്‍ പി.എസ്.എം. ഹുസൈന്‍, കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, മലപ്പുറം ജില്ല ആക്ടിംഗ് പ്രസിഡന്റ് മഹബൂബ് നാലകത്ത് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ഗ്രീന്‍ ടീന്‍സ് ചെയര്‍മാന്‍ ഫിറോസ് പി.ടി. നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ , അന്‍വര്‍ ബാബു, ബഷീര്‍ ടി ടി കെ, അബൂബക്കര്‍ പുതുക്കുടി, ആദം കുഞ്ഞി, സിദ്ധീഖ് വാഴക്കാട്, അജ്മല്‍ നബീല്‍, അശ്‌റഫ് ആറളം, അലി മൊറയൂര്‍, താഹിര്‍ തഹക്കുട്ടി, വി ടി എം സാദിഖ്, ഫൈസല്‍ മാസ്റ്റര്‍, സമീര്‍ മുഹമ്മദ്, ഗ്രീന്‍ ടീന്‍സ് ഭാരവാഹികളായ ഫിറോസ് പി.ടി, സഹദ് കാര്‍ത്തികപ്പള്ളി, സ്‌പോര്‍ട്‌സ് വിംഗ് ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് പറമ്പന്‍, വനിതാ വിംഗ് ഭാരവാഹികളായ സമീറ അബ്ദുല്‍ നാസര്‍, സലീന കൂലത്ത്, സമീറ അന്‍വര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.