പാരിസ് ഫുഡ് ഇന്റര്‍നാഷനലിന്റെ ബിരിയാണി പാചക മത്സരം ശ്രദ്ധേയമായി
ദോഹ: ഖത്തറില്‍ കഴിഞ്ഞ ദിവസം പാരീസ് ഫുഡ് ഇന്റര്‍നാഷണല്‍ നടത്തിയ ബിരിയാണി പാചക മത്സരം വ്യത്യസ്ത കൊണ്ടും മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ബര്‍വ മദീനത്‌നയില്‍ നടന്ന ബിരിയാണി പാചക മത്സരത്തില്‍ 50ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
മുഹമ്മദ് ജമാല്‍ (ഹില്‍ട്ടണ്‍ ദോഹ) സാം കുട്ടി ചെല്ലപ്പന്‍ (റെസ്റ്റോറെന്റ് ഷെഫ് പിള്ളയ് ) ഷഹാന ഇല്യാസ് തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു
ഫര്‍ഹാന അന്‍വര്‍ , റജീന മജീദ് , റൈസ ഷമീം തുടങ്ങിയവര്‍ മല്‍സരത്തില്‍ വിജയികളായി. തുടര്‍ന്നു നടന്ന മ്യൂസിക്കല്‍ ഈവന്റിന് പ്രശസ്ത ഗായകന്‍ താജുദ്ധീന്‍ വടകര നേതൃത്വം നല്‍കി .തുടര്‍ന്നും ബിരിയാണി പാചക മത്സങ്ങളും മറ്റു മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് പാരിസ് ഫുഡ് ഇന്റര്‍നാഷണല്‍ പ്രതിനിധികളായ ജാഫര്‍ തെനങ്കാലില്‍ , പി എസ് എം ഷാഫി തുടങ്ങിയവര്‍ അറിയിച്ചു. ബിന്‍ദാസ് ബസ്മതി ഉപയോഗിച്ചുള്ള ചിക്കന്‍ ബിരിയാണി മാത്രമാണ് പാചകം ചെയ്യേണ്ടത് എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രത്യേകത.