നടുമുറ്റം ഖത്തര്‍ തൈ വിതരണം സമാപിച്ചു
ദോഹ: വിഷ രഹിത ജൈവ കൃഷിയെയും അടുക്കളത്തോട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടുമുറ്റം എല്ലാ വര്‍ഷവും നടത്തിവരുന്ന തൈ വിതരണം അവസാനിച്ചു.
പച്ചക്കറി കൃഷിക്ക് അനുയോജ്യമാകുന്ന രീതിയില്‍ കാലാവസ്ഥ അനുകൂലമാവുന്ന സമയത്താണ് എല്ലാ വര്‍ഷവും നടുമുറ്റം സൌജന്യ തൈ വിതരണം നടത്താറുള്ളത്. ഏരിയതല ഉദ്ഘാടനം നടുമുറ്റം വൈസ് പ്രസിഡന്റ് ലത കൃഷ്ണ ദോഹ ഏരിയയില്‍ നിര്‍വ്വഹിച്ചു.
വിവിധ ഏരിയകളിലെ തൈ വിതരണങ്ങള്‍ക്ക് ഏരിയ എക്‌സിക്യൂട്ടീവുകള്‍ നേതൃത്വം നല്‍കി.
പത്തോളം ഏരിയകളിലായി ആയിരത്തോളം തൈകളാണ് വിതരണം ചെയ്തത്. വീട്ടുമുറ്റങ്ങളിലും ടെറസുകളിലും കൃഷിയൊരുക്കി പാരമ്പര്യമുള്ള വനിതകള്‍ വിവിധ ഏരിയകളുടെ തൈ വിതരണത്തോടനുബന്ധിച്ച് കൃഷി പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും സംശയങ്ങള്‍ക്ക് മറുപടികള്‍ നല്‍കുകയും ചെയ്തു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടുമുറ്റം പ്രവര്‍ത്തകരായ ഏറ്റവും നല്ല കൃഷിക്കാര്‍ക്ക് ഫാര്‍മറെറ്റ് അവാര്‍ഡ് സമ്മാനിക്കുമെന്ന് കേന്ദ്രകമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഇന്‍ഡോര്‍ പ്ലാന്റ്, പച്ചക്കറി കൃഷി തുടങ്ങിയ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കിയിരുന്നു.