ഇന്‍ജാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം
ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിങ് സംഘടിപ്പിക്കുന്ന ഇന്‍ജാസ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന് നീന്തല്‍ മത്സരത്തോടെ തുടക്കം കുറിച്ചു.
ഗറാഫ പേര്‍ളിംഗ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വെച്ച് നടന്ന അഡല്‍റ്റ് എ കാറ്റഗറി നീന്തല്‍ മത്സരത്തില്‍ റെഡ് വാരിയേഴ്‌സ് ടീമംഗങ്ങളായ മുഹമ്മദ് ഫബില്‍, അബ്ദുറബ്ബ്, ശബീല്‍ സ്രാമ്പിക്കല്‍ എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
അഡല്‍റ്റ് ബി കാറ്റഗറിയില്‍ ഫൈസല്‍ തയ്യില്‍ (യെല്ലൊ സ്‌ട്രൈക്കേഴ്‌സ്) ഒന്നാം സ്ഥാനവും ശംസുദ്ധീന്‍ പി (ബ്ലൂ ലെജന്റ്‌സ്) രണ്ടാം സ്ഥാനവും ഷഹാന്‍ വി.കെ (വൈറ്റ് ആര്‍മി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.ടി. ഫൈസല്‍ സലഫി മത്സരങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ക്യു.കെ.ഐ.സി ജന.സെക്രട്ടറി മുജീബ് റഹ്‌മാന്‍ മിശ്കാത്തി, സെക്രട്ടറി അബ്ദുല്‍ ഹക്കീം പിലാത്തറ, വിങ് കണ്‍വീനര്‍ മുഹമ്മദ് ഫബില്‍ എന്നിവര്‍ സംബന്ധിച്ചു.